കരുണയുടെ വര്‍ഷം വിദ്യാഭ്യാസവര്‍ഷമായി കൂടി പ്രഖ്യാപിച്ച് പാക്കിസ്ഥാനിലെ സഭ

കരുണയുടെ വര്‍ഷം വിദ്യാഭ്യാസവര്‍ഷമായി കൂടി പ്രഖ്യാപിച്ച് പാക്കിസ്ഥാനിലെ സഭ

ഫാസിയാബാദ്: കരുണയുടെ വര്‍ഷത്തില്‍ വിദ്യാഭ്യാസത്തിന് കൂടി പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ച് പാക്കിസ്ഥാനില്‍ വിദ്യാഭ്യാസവര്‍ഷം പ്രഖ്യാപിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ ഇതിന്റെ പ്രഖ്യാപനം ബിഷപ് ജോസഫ് അര്‍ഷാദ് നടത്തി. നിരവധി സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

വിദ്യാഭ്യാസം ക്രൈസ്തവസമൂഹത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ചടങ്ങില്‍ ബിഷപ് ജോസഫ് അര്‍ഷാദ് പറഞ്ഞു. സമൂഹത്തില്‍ നിലനില്ക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, വിവേചനം തുടങ്ങിയ തടസ്സങ്ങളെ നീക്കിക്കളയാന്‍ വിദ്യാഭ്യാസം കൊണ്ട്മാത്രമേ സാധിക്കൂ. വിദ്യാഭ്യാസം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഭക്ഷണം പോലെയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുക മാത്രമല്ല മികച്ച വ്യക്തിയായികൂടിതീരുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ബിഷപ് പറഞ്ഞു.

You must be logged in to post a comment Login