കരുണയുടെ വര്‍ഷം സമുചിതമായി ആഘോഷിക്കും: യുകെ സീറോമലബാര്‍ സഭ

ന്യൂകാസില്‍: ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശമനുസരിച്ച് കരുണയുടെ ജൂബിലിവര്‍ഷം സമുചിതമായി ആഘോഷിക്കുമെന്ന് യുകെയിലെ സീറോ മലബാര്‍ സഭാ നേതാക്കള്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികളുമുണ്ടാകും. യുകെയിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാദര്‍ തോമസ് പാറയടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.

You must be logged in to post a comment Login