കരുണയുടെ വര്‍ഷത്തിനു മുന്നോടിയായി പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പ

കരുണയുടെ വര്‍ഷത്തിനു മുന്നോടിയായി പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പ

downloadകരുണയുടെ വര്‍ഷത്തിനു മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടാനൊരുങ്ങുന്നു. ഈ മാസം മുതലാണ് പൊതുസമ്മേളനങ്ങള്‍ ആരംഭിക്കുക. വിവിധ ഘട്ടങ്ങളിലായി അദ്ദേഹം വിശ്വാസികളോടു സംസാരിക്കുകയും മാസത്തിലൊരിക്കല്‍ പൊതുസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്യും. ഇതിനു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ജര്‍മ്മനിയില്‍ നിന്നെത്തിയ അള്‍ത്താരബാലന്‍മാരുടെ സംഘത്തോട് അദ്ദേഹം സംസാരിക്കും. നാളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആഗസ്റ്റ് 7ന് ദിവ്യകാരുണ്യ സംഘടനാ പ്രവര്‍ത്തകരുമായും മാര്‍പാപ്പ സംസാരിക്കും. ആഗസ്റ്റ് 26ന് ആയിരിക്കും ഈ മാസത്തെ പൊതുസമ്മേളനം. ഫ്രാന്‍സിസ് പാപ്പ നടത്തുന്ന 100-ാമത്തെ പൊതുസമ്മേളനമായിരിക്കുമിത്. വത്തിക്കാനിലെ പോള്‍ 6-ാമന്‍ ഹാളിലായിരിക്കും പൊതുസമ്മേളനം നടക്കുക.

You must be logged in to post a comment Login