കരുണയുടെ വര്‍ഷത്തിലെ നോമ്പിന് ഒരുങ്ങുക

കരുണയുടെ വര്‍ഷത്തിലെ നോമ്പിന് ഒരുങ്ങുക

മെല്‍ബണ്‍: കരുണയുടെ പ്രത്യേക വര്‍ഷത്തിലെ നോമ്പിന് ഒരുങ്ങുമ്പോള്‍ മനസ്തപിക്കുകയും ഹൃദയപരിവര്‍ത്തനം നടത്തുകയും വേണമെന്ന് മെല്‍ബന്‍ ആര്‍ച്ച് ബിഷപ് ഹാര്‍ട്ട്. നോമ്പിനോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം അനുസ്മരിപ്പിച്ചത്.

കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. നമുക്ക് നമ്മുടെ പാപങ്ങള്‍ക്ക് മുമ്പില്‍സത്യസന്ധതയോടെ നില്ക്കുവാനും നമ്മുടെ പരിമിതികളെക്കുറിച്ച് തിരിച്ചറിയാനും അവ തുറന്നുപറയാനും കഴിയുമെങ്കില്‍ നമുക്ക് തീര്‍ച്ചയായും ദൈവത്തിന്റെ കരുണ ലഭിക്കും. എന്നാല്‍ നമ്മള്‍ നമ്മളില്‍ തന്നെ അത് ഒതുക്കുകയാണെങ്കില്‍ നാം വലിയ പ്രശ്‌നത്തില്‍ അകപ്പെടും. ധൂര്‍ത്തപുത്രന്റെ കഥ ഇതിനുദാഹരണമാണ്. പിതാവായ ദൈവത്തിന്റെകരുണ വ്യക്തമാക്കാനാണ് ക്രിസ്തു ഈ കഥ പറഞ്ഞത്. ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login