കരുണയുടെ വര്‍ഷത്തില്‍ ഇതുവരെ റോമിലെത്തിയത് 13 മില്യന്‍ തീര്‍ത്ഥാടകര്‍

കരുണയുടെ വര്‍ഷത്തില്‍ ഇതുവരെ റോമിലെത്തിയത് 13 മില്യന്‍ തീര്‍ത്ഥാടകര്‍

വത്തിക്കാന്‍ സിറ്റി: 2015 ഡിസംബര്‍ 8ന് കരുണയുടെ ജൂബിലി വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതു മുതല്‍ 13 മില്യന്‍ തീര്‍ത്ഥാടകര്‍ കരുണയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തതായി കണക്കുകള്‍.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കരുണയുടെ വാതില്‍ കടക്കാനായുള്ള തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി ജൂബിലിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് വിവരം പുറത്തു വിട്ടത്.

വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ആളുകളാണ് റോമില്‍ എത്തിയിട്ടുള്ളത്. ദണ്ഡവിമോചനം ലഭിക്കുന്നതിനായി നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള കരുണയുടെ നാലു വാതിലിലെ ഏതെങ്കിലും ഒന്നില്‍ കൂടി പ്രവേശിക്കാനുള്ള അവസരം തീര്‍ത്ഥാടകര്‍ക്കുണ്ട്. എന്തു തന്നെയായാലും പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ച അന്നു മുതല്‍ ദൈവകരുണ ഏറ്റവും അനുയോജ്യമായി മറ്റുള്ളവരിലേക്ക് ക്കുന്നതിന്‌ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ശ്രവിക്കുവാനും കൂടിയാണ് തീര്‍ത്ഥാടകര്‍ റോമിലേക്ക് ഒഴുകിയെത്തുന്നത്.

You must be logged in to post a comment Login