കരുണയുടെ വര്‍ഷത്തില്‍ ജനങ്ങള്‍ക്കൊപ്പമാകാന്‍ ആഗ്രഹിച്ച് പാപ്പ

കരുണയുടെ വര്‍ഷത്തില്‍ ജനങ്ങള്‍ക്കൊപ്പമാകാന്‍ ആഗ്രഹിച്ച് പാപ്പ

pope1വരുന്ന വേനല്‍ കാലത്തെ എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ വിശ്വസികളെ പൊതുവായി പാപ്പ സന്ദര്‍ശിക്കുമെന്ന് പോന്തിഫിക്കല്‍ അദ്ധ്യക്ഷനായ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് ഗനേശ്വയെന്‍ പറഞ്ഞു. മാത്രമല്ല, കരുണയുടെ വര്‍ഷത്തില്‍ പൊതുവായി എല്ലാ മാസത്തെയും ശനിയാഴ്ചകളില്‍ പാപ്പയ്ക്ക ആളുകളെ കാണുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പ അള്‍ത്താര ശുശ്രൂഷ നിര്‍വ്വിക്കുന്നവരുടെ അന്താരാഷ്ട്ര തീര്‍ത്ഥാടനത്തിനായി എത്തിച്ചേരുന്ന 12,000 ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവരെ സന്ദര്‍ശിക്കും.

ഓഗസ്റ്റ് 5-ാം തീയ്യതിയാണ് ഫ്രാന്‍സിസ് പാപ്പയുടെ ജനറല്‍ ഓഡിയന്‍സ് ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജനങ്ങളാണ് ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. ഓഗസ്റ്റ് 26ന് പാപ്പയുടെ പൊതുജന കൂട്ടായ്മ 100ാം എപ്പിസോഡിലേക്ക് കടക്കും.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച യൂത്ത് മൂവ്‌മെന്റിനായ് എത്തുന്ന അംഗങ്ങളെ ഫ്രാന്‍സിസ് പാപ്പ സ്വീകരിക്കും.

You must be logged in to post a comment Login