കരുണയുടെ വര്‍ഷത്തില്‍ നിത്യാരാധന

സിഡ്‌നി: അതിരൂപതയിലെ സെന്റ് ജോവാക്കിം ഇടവകയില്‍ കരുണയുടെ വര്‍ഷത്തോട് അനുബന്ധിച്ച് നിത്യാരാധനയ്ക്ക് തുടക്കം കുറിച്ചു. ആഴ്ചയിലെ ഏഴുദിവസവും രാവും പകലും ഭേദമില്ലാതെ ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും വ്യക്തികളുടെയും ആഭിമുഖ്യത്തില്‍ നിത്യാരാധന നടക്കും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലില്‍ ഗിലാന്‍ബാരി സിന്‍ഡ്രോം ബാധിതനായികഴിയുന്ന ആര്‍ച്ച് ബിഷപ് അന്തോണി ഫിഷറിന്റെ രോഗസൗഖ്യത്തിന് വേണ്ടി യുവജനങ്ങള്‍ ആരാധന നടത്തി പ്രാര്‍ത്ഥിച്ചിരുന്നു.

You must be logged in to post a comment Login