കരുണയുടെ വര്‍ഷത്തില്‍ പാക്കിസ്ഥാനില്‍ പുതിയ ദേവാലയം

ഫാസിയാബാദ്: കരുണയുടെ വര്‍ഷത്തില്‍ വിശുദ്ധ പത്രോസിന്റെ നാമത്തില്‍ ഒക്കാരയില്‍ പുതിയ ദേവാലയം. ഇതിന്റെ കൂദാശ ഫാസിയാബാദ് ബിഷപ് ജോസഫ് അര്‍ഷാദ് നിര്‍വഹിച്ചു. നൂറു കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. പുതിയ ദേവാലയം ഐക്യത്തിന്റെ അടയാളമാണെന്ന് ചടങ്ങില്‍ ബിഷപ് അഭിപ്രായപ്പെട്ടു. ക്രിസ്തുവിന്റെ അദൃശ്യസാന്നിധ്യം ഇവിടെ നമ്മോടുകൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രൈസ്തവരും ചടങ്ങില്‍ പങ്കെടുത്തു. കരുണയുടെ വര്‍ഷത്തില്‍ പാക്കിസ്ഥാനിലെ എല്ലാ സ്ഥലങ്ങളും ദൈവത്തിന്റെ കരുണകൊണ്ട് നിറയട്ടെയെന്നും ബിഷപ് ആശംസിച്ചു.

You must be logged in to post a comment Login