കരുണയുടെ വര്‍ഷത്തില്‍ പാദ്രെപിയോയുടെ അഴുകാത്ത ശരീരം റോമില്‍

കരുണയുടെ വര്‍ഷത്തില്‍ പാദ്രെപിയോയുടെ അഴുകാത്ത ശരീരം റോമില്‍

വത്തിക്കാന്‍: വിശുദ്ധ പാദ്രെപിയോയുടെ അഴുകാത്ത ശരീരം വിശുദ്ധ ലിയോപോള്‍ഡ് മാന്‍ഡിന്റെ അഴുകാത്ത ശരീരത്തിനൊപ്പം റോമില്‍ ആദ്യമായി പൊതുദര്‍ശനത്തിന്. കരുണയുടെ വര്‍ഷം പ്രമാണിച്ച് പ്രത്യേകമായാണ് ഇങ്ങനെയൊരു വണക്കം. ഇരുവിശുദ്ധരും ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗങ്ങളാണ്. ഒരേ കാലത്ത് ജീവിച്ചിരുന്നവരായ ഇവരെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ഫെബ്രുവരി 11 വരെ പാദ്രെപിയോയുടെ തിരുശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുവണക്കിന് ഉണ്ടായിരിക്കും. തിരുശേഷിപ്പ് വണക്കത്തോട് അനുബന്ധിച്ച് വിവിധതരം പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. കപ്പൂച്ചിന്‍ ബ്രദേഴ്‌സിനുവേണ്ടിയുള്ള പ്രാര്‍ത്ഥന, പാദ്രെ പിയോ പ്രയര്‍ഗ്രൂപ്പിലെ അംഗങ്ങളുമായുള്ള മീറ്റിംങ് എന്നിവ അവയില്‍ ചിലതാണ്.

You must be logged in to post a comment Login