കരുണയുടെ വര്‍ഷത്തില്‍ ബ്ര. മാവൂരൂസിന് മാര്‍പാപ്പയുടെ കത്ത്

ബ്ര. മാവുരൂസിന്റെ ഇത്തവണത്തെ ക്രിസ്മസിന് മധുരം കൂടുതലായിരുന്നു. അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുകളുമില്ലായിരുന്നു. കാരണം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരില്‍ അദ്ദേഹത്തിന് മോണ്‍. പീറ്റര്‍ ബി വെല്‍സ് കത്തെഴുതിയിരിക്കുന്നു. മാവുരൂസ് ബ്രദറിന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അയച്ചുകൊടുത്തിരുന്നു. അതിന്റെ മറുപടിയായിട്ടാണ് പാപ്പ മോണ്‍. വെല്‍സിനെക്കൊണ്ട് കത്തെഴുതിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചത് തന്നെപോലെയുള്ളവരുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വലിയൊരു അംഗീകാരമായിട്ടാണ് ബ്രദര്‍ കാണുന്നത്. മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തന്റെ താമസസ്ഥലത്ത് ഭവനരഹിരായ ഒരു കുടുംബത്തെ പാര്‍പ്പിക്കാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് ഇദ്ദേഹം. പുതുവര്‍ഷത്തില്‍ ഈ കുടുംബം താമസിക്കാനെത്തും. കൂടാതെ മൂരിയാട് അനാഥര്‍ക്കായുള്ള ഭവനത്തിന്റെ തറക്കല്ലിടലും നടന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മുന്നോട്ടുപോകാന്‍ കാരുണ്യവര്‍ഷം എല്ലാവരെയും പ്രചോദിപ്പിക്കട്ടെയെന്ന് ബ്ര. മാവുരൂസ് ആശംസിക്കുന്നു.

തെരുവുകുട്ടികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ആദ്യകാല പ്രവര്‍ത്തകരിലൊരാളാണ് ബ്ര. മാവുരൂസ് മാളിയേക്കല്‍. സിഎംഐ സന്യാസസഭയിലെ ബ്രദര്‍ ആയിരുന്ന അദ്ദേഹം സഭയുടെ അനുമതിയോടെ സഭയില്‍ നിന്ന് വിടുതല്‍ നേടി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു

You must be logged in to post a comment Login