കരുണയുടെ വര്‍ഷത്തില്‍ മദറിനെ വിശുദ്ധയാക്കുന്നതും കാത്ത് ഭാരതീയര്‍

സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ വിശുദ്ധവാതില്‍ തുറന്നുകൊണ്ട് കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ് ഫ്രാന്‍സിസ് പാപ്പ. എന്നാല്‍ ഭാരതീയര്‍ കാത്തിരിക്കുന്നത് മറ്റൊരു അസുലഭ മുഹൂര്‍ത്തത്തിനു വേണ്ടി കൂടിയാണ്, കരുണയുടെ ജീവിക്കുന്ന സാക്ഷ്യമായി മാറിയ, മഠം വിട്ട് ചേരികളിലേക്കിറങ്ങി കരുണയുടെ മുഖം ലോകത്തിനു കാണിച്ചുകൊടുത്ത മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന മുഹൂര്‍ത്തത്തിനു വേണ്ടി.

വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ കരുണയുടെ വര്‍ഷത്തില്‍ വിശുദ്ധയായി പ്രഖ്യാപിക്കുമെന്നും ഇതിനായി ഫ്രാന്‍സിസ് പാപ്പ ഇന്ത്യയിലെത്തുമെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ കൃത്യമായ തീയതി വത്തിക്കാന്‍ അറിയിച്ചിട്ടില്ല.

You must be logged in to post a comment Login