കരുണയുടെ വര്‍ഷത്തില്‍ മാര്‍പാപ്പയുടെ പദ്ധതികള്‍ എന്തൊക്കെ?

കരുണയുടെ വര്‍ഷത്തില്‍ മാര്‍പാപ്പയുടെ പദ്ധതികള്‍ എന്തൊക്കെ?

imagesകരുണയുടെ വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ എന്തെല്ലാമാണ്? പ്രധാനമായും 12 പരിപാടികളാണ് കരുണയുടെ വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുക .24 മണിക്കൂറുമുള്ള പ്രാര്‍ത്ഥന, ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യ ആരാധന, കണ്ണീരൊപ്പല്‍ ശുശ്രൂഷ, ജാഗരണപ്രാര്‍ത്ഥന, തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, മതാദ്ധ്യാപകര്‍, ഡീക്കന്‍മാര്‍, യുവജനങ്ങള്‍, വൈദികര്‍, കരുണയുടെ വര്‍ഷത്തിനായി സേവനമനുഷ്ഠിക്കുന്ന വൊളണ്ടിയര്‍മാര്‍, എന്നിവര്‍ക്കു വേണ്ടയുള്ള പ്രത്യേകം പ്രാര്‍ത്ഥനകള്‍ എന്നിവയായിരിക്കും മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുക. ഓരോ വിഭാഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം ദിവസങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ജൂണ്‍ 12ന് തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയായിരിക്കും പ്രത്യേകം പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഇതോടനുബന്ധിച്ചു തന്നെ വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് റോമിലെത്തിച്ച് വിശ്വാസികള്‍ക്ക് വണങ്ങാനുള്ള അവസരവുമുണ്ടാകും. വിഭൂതിദിനത്തിലായിരിക്കും വിശുദ്ധ പാദ്രേ പിയോയുടെ തിരുശേഷിപ്പ് റോമിലെത്തിക്കുക. 2015 ഡിസംബര്‍ 8-ന് ആരംഭിക്കുന്ന കരുണയുടെ വര്‍ഷം 2106 നവംബര്‍ 20 നായിരിക്കും അവസാനിക്കുക.

You must be logged in to post a comment Login