കരുണയുടെ വര്‍ഷത്തില്‍ മാസത്തില്‍ ഒരു തവണയെങ്കിലും കുമ്പസാരിക്കുക: ഇംഗ്ലീഷ് ബിഷപ്പ്

ഇംഗ്ലണ്ട്: കരുണയുടെ വര്‍ഷത്തില്‍ മാസത്തില്‍ ഒരു തവണയെങ്കിലും കുമ്പസാരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇംഗ്ലണ്ടിലെ പോര്‍ട്ട്‌സ്മൗത്തിലുള്ള ബിഷപ്പ് ഫിലിപ്പ് ഏഗന്‍. ദൈവത്തിന്റെ കരുണയെക്കുറിച്ച് വിശ്വാസികളോട് നിരന്തരം പ്രഘോഷിക്കണമെന്ന് വൈദികരോടും അദ്ദേഹം ആവശ്യപ്പെട്ടു.

ദൈവത്തിന്റെ കരുണയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും വിശ്വാസികളെ കൂടുതല്‍ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ട് തന്റെ രൂപതക്കു കീഴിലുള്ള എല്ലാ വൈദികര്‍ക്കും ബിഷപ്പ് ഫിലിപ്പ് ഏഗന്‍ കത്തയച്ചു. എല്ലാ മാസവും കുമ്പസാരിച്ച് വിശുദ്ധിയോടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. മനസ്സു തുറന്നുള്ള കുമ്പസാരം പോലെ നമുക്കു സന്തോഷം പകരുന്ന മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login