കരുണയുടെ വര്‍ഷത്തില്‍ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടാന്‍ സൗത്ത് ആഫ്രിക്കന്‍ ബിഷപ്പുമാര്‍

കരുണയുടെ വര്‍ഷത്തില്‍ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടാന്‍ സൗത്ത് ആഫ്രിക്കന്‍ ബിഷപ്പുമാര്‍

പ്രത്തോറിയ: കരുണയുടെ വര്‍ഷത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തിനെതിരെ പോരാടാനൊരുങ്ങുകയാണ് സൗത്ത് ആഫ്രിക്കന്‍ ബിഷപ്പുമാര്‍. പശ്ചാത്താപത്തിലൂടെയും ആത്മീയ മുറിവുകള്‍ ഉണക്കുന്നതിലൂടെയും പരസ്പരമുള്ള സംഭാഷണങ്ങളിലൂടെയും ഇതിനു സാധിക്കുമെന്ന് ബിഷപ്പുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സമത്വവും പരസ്പരമുള്ള ബഹുമാനവും ഊട്ടിയുറപ്പിക്കാനും മനുഷ്യന്റെ കുലീനതയെയും അന്തസ്സിനെയും മാനിക്കാനും രാജ്യത്തിന്റെ മുറിവുകളുണക്കാനും പരിശുദ്ധാത്മാവ് നമ്മെ വിളിക്കുന്നു. ആ വിളി നാം കേള്‍ക്കണം. കരുണയുടെ ഈ വര്‍ഷത്തില്‍ രാജ്യത്തെ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമാക്കണം. ഇത് എളുപ്പമായിരിക്കല്ല. പക്ഷേ, ഈ പ്രശ്‌നത്തെ അവഗണിക്കാനും സാധിക്കില്ല. രാജ്യത്തു നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കണമെന്നും ബിഷപ്പുമാര്‍ പറഞ്ഞു.

You must be logged in to post a comment Login