‘കരുണയുടെ വാതിലിലൂടെ പ്രവേശിച്ചാല്‍ മാത്രം പോര, പുറത്തു കടക്കുകയും വേണം’ ഫ്രാന്‍സിസ് പാപ്പാ

‘കരുണയുടെ വാതിലിലൂടെ പ്രവേശിച്ചാല്‍ മാത്രം പോര, പുറത്തു കടക്കുകയും വേണം’ ഫ്രാന്‍സിസ് പാപ്പാ

ദൈവത്തില്‍ നിന്ന് കരുണ സ്വീകരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ കരുണ സ്വീകരിച്ചാല്‍ മാത്രം പോര, മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ. കരുണ പ്രവര്‍ത്തിയും ജീവിതവുമായി മാറണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ വാതിലുകള്‍ സ്ഥാപിച്ച ഒരു മെത്രാനെ കുറിച്ചു പരാമര്‍ശിച്ച വേളയിലാണ് പാപ്പാ ഇത് പറഞ്ഞത്. ‘കരുണയുടെ വാതിലിലൂടെ നമുക്ക് ദേവാലയത്തില്‍ പ്രവേശിക്കാം, യേശുവിന്റെ പാപ പൊറുതി നേടാം. യേശു അപ്പോള്‍ നമ്മോടു പറയുന്നു, എഴുന്നേല്‍ക്കൂ. പോകൂ! ഈ ആഹ്വാനം ശ്രവിച്ച് നാം പുറത്തേക്കുള്ള വാതിലിലൂടെ കടക്കണം. കരുണ പങ്കുവയ്ക്കുന്നതിനായി.

കരുണയുടെ വാതില്‍ക്കല്‍ ഓരോ വ്യക്തിയും സ്വന്തം ജീവിതം, അതിന്റെ എല്ലാ സന്തോഷ-സന്താപങ്ങളോടെയും, വിശ്വാസ-സന്ദേഹങ്ങളോടെയും സമര്‍പ്പണം ചെയ്യുന്നു. അതില്‍ കര്‍ത്താവിന്റെ കാരുണ്യമുണ്ടെന്ന് ഓര്‍ക്കണം.

കരുണയുടെ വാതിലിലൂടെ കടക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ അവിടുത്തെ മൃദുമന്ത്രണം കേള്‍ക്കാം: എഴുന്നേല്‍ക്കൂ!

ഹൃദയത്തില്‍ ആരംഭിച്ച് കൈകളില്‍ അവസാനിക്കുന്ന ഒരു യാത്രയാണ് കരുണ, പാപ്പ ഓര്‍മിപ്പിച്ചു.

You must be logged in to post a comment Login