കരുണ പ്രഘോഷിച്ച് യൂറോപ്യന്‍ അപ്പസ്‌തോലിക് കോണ്‍ഗ്രസ്

കരുണ പ്രഘോഷിച്ച് യൂറോപ്യന്‍ അപ്പസ്‌തോലിക് കോണ്‍ഗ്രസ്

വത്തിക്കാന്‍: കരുണയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട് യൂറോപ്യന്‍ അപ്പസ്‌തോലിക് കോണ്‍ഗ്രസിന് വത്തിക്കാനില്‍ തുടക്കം കുറിച്ചു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഏപ്രില്‍ 4 ന് അവസാനിക്കും. അപ്പസ്‌തോലിക് കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങള്‍ ഇന്നു വൈകിട്ട് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയോടൊപ്പം പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയിലും പങ്കെടുക്കും. കരുണയുടെ തിരുനാള്‍ ദിനമായ നാളെ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയിലും ഇവര്‍ സംബന്ധിക്കും.

You must be logged in to post a comment Login