കര്‍ണ്ണാടക ദേവാലയ സ്‌ഫോടനകേസില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ്

കര്‍ണ്ണാടക ദേവാലയ സ്‌ഫോടനകേസില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ്

ബംഗ്ലൂരു: കര്‍ണ്ണാടകയില്‍ തുടര്‍ച്ചയായുണ്ടായ ദേവാലയ സ്‌ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു.

ഷെയിഖ് അമീര്‍ അലിയാസ് അമീര്‍ അലി (36) എന്നയാളെ ആന്ധ്രപ്രദേശിലെ നല്‍ഗോന്‍ണ്ടയെന്ന സ്ഥലത്തു നിന്നുമാണ് സിഐഡി അറസ്റ്റ് ചെയ്തത്. തീവ്രവാദസംഘടനയായ ഡീന്‍ദര്‍ അന്‍ജുമാനിലെ അംഗമാണെന്നാരോപിക്കപ്പെടുന്ന അലി 16 വര്‍ഷമായി പോലീസിന് പിടി നല്‍കിയിരുന്നില്ല.

2000  ല്‍ കര്‍ണ്ണാടകയിലെ മൂന്ന് ദേവാലയങ്ങളില്‍, ബംഗ്ലൂരു, ഹുബാലി, കലാബുര്‍ഗി എന്നീ പ്രദേശങ്ങളിലെ ദേവാലയങ്ങളില്‍, ഡീന്‍ദര്‍ അന്‍ജുമാനെന്ന തീവ്രവാദസംഘടനയിലുള്‍പ്പെട്ടവര്‍ ബോംബ് സ്‌ഫോടനം നടത്തിയെന്നാണ് കേസ്.

സംസ്ഥാനത്തെ ക്രിസ്ത്യാനികളും മുസ്ലീംമുകളും തമ്മില്‍ പിളര്‍പ്പ് സൃഷ്ടിക്കുന്നതിനാണ് ഡീന്‍ദര്‍ അന്‍ജുമാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. സ്‌ഫോടനത്തിന് ശേഷം ഇവര്‍ ഹിന്ദുക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ലഘുരേഖകള്‍ വിതരണം ചെയ്തു.

You must be logged in to post a comment Login