കര്‍ത്താവിന്റെ വചനത്തില്‍ വിശ്വസിക്കുക

കര്‍ത്താവിന്റെ വചനത്തില്‍ വിശ്വസിക്കുക

വത്തിക്കാന്‍: ഭയപ്പെടരുതെന്നും കര്‍ത്താവിന്റെ വചനത്തില്‍ വിശ്വസിച്ചാല്‍ മാത്രം മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശ്വാസികളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഗലീലി തടാകത്തിന്റെ കരയില്‍ നിന്ന് ആദ്യശിഷ്യന്മാരെ ക്രിസ്തു വിളിക്കുന്ന വചനഭാഗം ആസ്പദമാക്കിയാണ് മാര്‍പാപ്പ വചനധ്യാനം നടത്തിയത്. ദിവസം മുഴുവനും വല വീശിയിട്ടും ഒരു ചെറുമീനിനെ പോലും കിട്ടാതെ വിഷമിച്ച പത്രോസിനോട് ക്രിസ്തു പറഞ്ഞത് ആഴത്തിലേക്ക് വലയെറിയാനാണ്. പത്രോസ് ആ വാക്കുകളെ വിശ്വസിച്ചു. ക്രിസ്തു പറഞ്ഞതുപോലെ പത്രോസ് ചെയ്തു. വിശ്വാസമാണ് പത്രോസിനെ സമ്മാനിതനാക്കിയത്. അതുപോലെ ക്രിസ്തു വിളിച്ചപ്പോള്‍ പത്രോസ് പറഞ്ഞത് കര്‍ത്താവേ എന്നില്‍ നിന്ന് അകന്നുപോകണേ ഞാന്‍ പാപിയാകുന്നു എന്നാണ്.

പക്ഷേ ക്രിസ്തു പത്രോസിനോട് പറഞ്ഞു നീ ഭയക്കേണ്ട ഞാന്‍ നിന്നെ മനുഷ്യരെ പിടിക്കുന്നവനാക്കും. പാപിയായതിന്റെ പേരില്‍ ക്രിസ്തു ഒരാളെയും തള്ളിക്കളയുന്നില്ല. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login