കര്‍ദിനാളിനെതിരെ വധശ്രമം

കര്‍ദിനാളിനെതിരെ വധശ്രമം

അബൂജ: ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോണ്‍ ഒനായ്യേക്കനെതിരെ അക്രമികള്‍ വെടിയുതിര്‍ത്തു. പക്ഷേ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഏദേ സ്റ്റേറ്റിലൂടെ കഴിഞ്ഞ ആഴ്ച യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

അക്രമം നടക്കുമ്പോള്‍ കര്‍ദിനാള്‍ ഉറക്കത്തിലായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. ബെനിനില്‍ നിന്ന് ഉറോമിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

വഴിയില്‍ വലിയൊരു കുഴി കണ്ടതുകൊണ്ട് സാവധാനമായിരുന്നു വണ്ടി ഓടിച്ചിരുന്നത്. പെട്ടെന്നാണ് പനമരത്തില്‍ നിന്ന് മൂന്ന് പേര്‍ ഇറങ്ങിവരുന്നത് കണ്ടത്. അവര്‍ പെട്ടെന്ന് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ അനുസ്മരിച്ചു.

അപകടത്തില്‍ നിന്ന് തങ്ങളെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദിപറയുകയാണ് ഇപ്പോള്‍ കര്‍ദിനാള്‍ ജോണും ഡ്രൈവറും.

You must be logged in to post a comment Login