കര്‍ദിനാള്‍ ജൊവാനി കോപ്പയ്ക്ക് വിട

കര്‍ദിനാള്‍ ജൊവാനി കോപ്പയ്ക്ക് വിട

വത്തിക്കാന്‍: അപ്പസ്‌തോലിക കോടതിയുടെ തലവനും സഭയുടെ നയതന്ത്ര വിഭാഗത്തില്‍ ദീര്‍ഘകാലസേവകനും രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ലത്തീന്‍ ഭാഷാ പ്രവീണനുമായിരുന്ന അന്തരിച്ച കര്‍ദിനാള്‍ കോപ്പയ്ക്ക് ഇന്ന് വിശ്വാസസമൂഹം വിട നല്കും. വത്തിക്കാനിലെ പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ചരമശുശ്രൂഷകള്‍ നടക്കും. സമൂഹബലിക്ക് കര്‍ദിനാള്‍ ആഞ്ചലോ അമാര്‍ത്തോ കാര്‍മ്മികനായിരിക്കും. ഫ്രാന്‍സിസ് പാപ്പ അന്തിമോപചാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

ഇന്നലെയായിരുന്നു കര്‍ദിനാള്‍ കോപ്പയുടെ മരണം. ഇദ്ദേഹത്തിന്റെ മരണത്തോടെ സഭയിലെ കര്‍ദിനാള്‍മാരുടെ എണ്ണം 214 ആയി.പക്ഷേ 114 പേര്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പ് അവകാശമുള്ളൂ. ഇവര്‍ക്ക് എണ്‍പത് വയസില്‍ താഴെയാണ് പ്രായം.

You must be logged in to post a comment Login