കര്‍ദിനാള്‍ ടെലിസ്‌ഫോര്‍ ടോപ്പോയ്ക്ക് വധഭീഷണി

കര്‍ദിനാള്‍ ടെലിസ്‌ഫോര്‍ ടോപ്പോയ്ക്ക് വധഭീഷണി

toppoപീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് റാഞ്ചി ബിഷപ്പ് കര്‍ദിനാള്‍ ടെലിസ്‌ഫോര്‍ ടോപ്പോയുടെ സുരക്ഷ പോലീസ് ശക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്നു പിരിഞ്ഞു പോയ ഒരു വിഭാഗമാണ് പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.

5 കോടി രൂപ തരണമെന്നും ഇല്ലെങ്കില്‍ കര്‍ദിനാളിനെ വധിക്കുമെന്നുമാണ് പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീഷണി മുഴക്കിയിരിക്കുന്നത്.

‘മതം പ്രചരിപ്പിച്ചു കൊണ്ട് നിങ്ങള്‍ കാശുണ്ടാക്കി. അതിനാല്‍ അതിന്റെ ഒരു പങ്ക് ഞങ്ങള്‍ക്കു നല്‍കണം. പോലീസിന് ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങളുടെ ആളുകളെ അറസ്റ്റു ചെയ്യാനുള്ള കഴിവ് അവര്‍ക്കില്ല. പണം തന്നില്ലെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടും’ കര്‍ദിനാളിന് ലഭിച്ച ഭീഷണിക്കത്തില്‍ പറയു്ന്നു.

പാര്‍ട്ടിയുടെ ജാര്‍ക്കണ്‍ഡ്-ബംഗാള്‍ പ്രദേശത്തെ സോണല്‍ കമാണ്ടറായ രാജ് കൂജൂര്‍ കര്‍ദിനാള്‍സ് ഹൗസിലേക്കയച്ച കത്തില്‍ പണം നല്‍കാന്‍ 15 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കത്തിന്റെ സത്യാവസ്ഥ അറിയാന്‍ ജില്ല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘കര്‍ദിനാള്‍ പ്രമുഖനായൊരു ക്രിസ്തീയ നേതാവാണ്. അദ്ദേഹത്തിന് വേണ്ടത്ര സംരക്ഷണം കൊടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.’ സിറ്റി എസ്പി ജയ റോയി പറഞ്ഞു..

You must be logged in to post a comment Login