കര്‍ദിനാള്‍ മക്കാര്‍സ്‌കി യാത്രയായി

കര്‍ദിനാള്‍ മക്കാര്‍സ്‌കി യാത്രയായി

വത്തിക്കാന്‍ സിറ്റി: പോളണ്ടിലെ ക്രാക്കോ അതിരൂപ തയുടെ മു ന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫ്രാന്‍സിസെക് മക്കാര്‍സ് കി (89) അന്തരിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായ കര്‍ദിനാള്‍ കരോള്‍ വോയ്റ്റീവയുടെ പിന്‍ഗാമിയായി 1978-ലാ ണ് ഇദ്ദേഹം ക്രാക്കോ ആര്‍ച്ച്ബിഷപ്പായത്. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ കാലം ചെയ്തു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വിരമിച്ചു.

കഴിഞ്ഞദിവസം ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ മക്കാര്‍സ്‌കിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

You must be logged in to post a comment Login