കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയുള്ള പരാമര്‍ശം: ഡോ. ഫസല്‍ ഗഫൂര്‍ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയുള്ള പരാമര്‍ശം: ഡോ. ഫസല്‍ ഗഫൂര്‍ മാപ്പ് പറയണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടു നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വ്യാപകപ്രതിഷേധം. മുസ്ലീം സംഘടനകളെല്ലാം ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള കര്‍ദിനാളിന്റെ അഭിപ്രായമാണ് ഫസല്‍ ഗഫൂറിനെ കോപാകുലനാക്കിയത്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സ്വീകാര്യമാണെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു മാര്‍ ആലഞ്ചേരിയുടെ പ്രതികരണം. ഒരു പ്രമുഖചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന നിലപാടാണ് ഡോ. ഫസല്‍ ഗഫൂര്‍ സ്വീകരിച്ചത്. ഇതിനിടയില്‍ മാര്‍ ആലഞ്ചേരിയുടെ വാദം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍ ഗഫൂര്‍ പ്രതികരിച്ചത്.

ഇതിനെതിരെയാണ് കാത്തലിക് ഫോറം രംഗത്തെത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലുള്ളതാണ് ഗഫൂറിന്റെ വാക്കുകളെന്നും അത് എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ. നെല്‍ബിന്‍ മാത്യു ആവശ്യപ്പെട്ടു. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login