കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വീണ്ടും സിബിസിഐ പ്രസിഡന്റ്

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വീണ്ടും സിബിസിഐ പ്രസിഡന്റ്

ബംഗളൂരു: സിബിസിഐ പ്രസിഡന്റായി മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഗോവ ആര്‍ച്ച് ബിഷപ് ഡോ ഫിലിപ്പ് നേരി ഫെറാവോയും വൈസ് പ്രസിഡന്റുമാരായി തുടരും. റാഞ്ചി അതിരൂപത സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്‌കരാനസ് ആണ് പുതിയ സെക്രട്ടറി ജനറല്‍.

ബംഗളൂരില്‍ നടന്നുവരുന്ന സിബിസിഐയുടെ മുപ്പത്തിരണ്ടാമത് പ്ലീനറി അസംബ്ലി സമ്മേളനത്തിന്റെ ഏഴാം ദിവസമായ ഇന്നലെയാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. രണ്ടുവര്‍ഷത്തേക്കാണ് കാലാവധി.

കെസിബിസി പ്രസിഡന്റു കൂടിയാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.

You must be logged in to post a comment Login