കര്‍ദിനാള്‍ റോബര്‍ട്ട് സാറയ്‌ക്കെതിരെ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്

കര്‍ദിനാള്‍ റോബര്‍ട്ട് സാറയ്‌ക്കെതിരെ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്

വെസ്റ്റ് മിനിസ്റ്റര്‍: കിഴക്കോട്ട് തിരിഞ്ഞ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ദിനാള്‍ റോബര്‍ട്ട്‌സാറയുടെ നിര്‍ദ്ദേശത്തിനെതിരെ രൂപതയിലെ വൈദികര്‍ക്ക് വെസ്റ്റ് മിനിസ്റ്റര്‍ രൂപതയിലെ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് കത്തെഴുതി. കിഴക്കോട്ട് തിരിഞ്ഞ് വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുളളതാണ് കത്ത്.

വ്യക്തിപരമായ താല്പര്യങ്ങള്‍ക്കോ മുന്‍ഗണനയ്‌ക്കോ വേണ്ടിയുള്ളതല്ല വൈദികരുടെ ബലിയര്‍പ്പണമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയുടെ ഉന്നതാധികാരത്തില്‍ നിന്ന് അംഗീകരിച്ചുകിട്ടിയ പൊതു നിര്‍ദ്ദേശങ്ങളനുസരിച്ചാണ് വൈദികര്‍ ബലിയര്‍പ്പിക്കേണ്ടത് ജനറല്‍ ഇന്‍സ്ട്രക്ഷന്‍ ഓഫ് ദ റോമന്‍ മിസാലിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ നടന്ന ലിറ്റര്‍ജിക്കല്‍ കോണ്‍ഫ്രന്‍സില്‍ വച്ചാണ് കര്‍ദിനാള്‍ സാറാ കിഴക്കോട്ട് തിരിഞ്ഞ് കുര്‍ബാന ചൊല്ലണമെന്ന് വൈദികരോട് ആവശ്യപ്പെട്ടത്.

You must be logged in to post a comment Login