കര്‍ദ്ദിനാള്‍ ടര്‍കോട്ടിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി

കര്‍ദ്ദിനാള്‍ ടര്‍കോട്ടിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി

കര്‍ദ്ദിനാള്‍ ടര്‍കോട്ടിന്റെ നിര്യാണത്തില്‍ TURCOTTE ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. ഏറ്റവും തീക്ഷ്ണതയോടെയും ഭക്തിയോടെയും സഭയെ സ്‌നേഹിച്ച ഈ വൈദികന്‍ നിത്യതയിലേക്കു പ്രവേശിക്കാന്‍ ഇടയാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി കാനഡയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പരിചരണത്തിലായിരുന്നു മോണ്‍ട്രിയോളിലെ കര്‍ദിനാളായിരുന്ന  ജീന്‍ ക്ലോഡ് ടര്‍കോട്ട്. സംസ്‌കാരം ഏപ്രല്‍ 17 നു നടക്കും.

സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതേടൊപ്പം മറ്റുള്ളവരെ മാനിക്കുന്ന വ്യക്ത്വത്തിനുടമയായിരുന്നു കര്‍ദ്ദിനാള്‍ ടര്‍കോട്ട്. ജനങ്ങളുടെ കര്‍ദ്ദിനാള്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം എല്ലായ്‌പ്പോഴും ജാതിമത ഭേദമന്യേ അവരെ ശ്രവിക്കാനും മനസിലാക്കാനും ശ്രമിച്ചിരുന്നു. രണ്ടു കാര്യങ്ങള്‍ക്കായിരുന്നു അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്- ക്രിസ്തുവുലുള്ള വിശ്വാസത്തിലും പാവപ്പെട്ടവരെ സഹായിക്കുന്നതിലും.

പാവപ്പെട്ടവരെ എപ്പോഴും സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കര്‍ദ്ദിനാള്‍ ടര്‍ക്കോട്ടെന്നും ക്രിസ്തുവിലുള്ള വിശ്വാസം ആ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നെന്നും അദ്ദേഹത്തിന്റെ മുന്‍ഗാമി ആയിരുന്ന മാര്‍ ക്രിസ്റ്റിയന്‍ ലെപൈന്‍ അനുസ്മരിച്ചു..

You must be logged in to post a comment Login