കര്‍ദ്ദിനാള്‍ ന്യൂമാന്റെ വിശുദ്ധപദവി; രണ്ടാമത്തെ അത്ഭുതത്തെക്കുറിച്ച് പഠനം നടത്താന്‍ വത്തിക്കാന്‍

ബെര്‍മിംങ്ഹാം: കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനാവശ്യമായ രണ്ടാമത്തെ അത്ഭുതത്തെക്കുറിച്ച് പഠനം നടത്തുമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ തീരുമാനത്തെ ബെര്‍മിംങ്ഹാം അതിരൂപത സ്വാഗതം ചെയ്തു.

‘ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ എല്ലാ കത്തോലിക്കരും പ്രാര്‍ത്ഥിക്കണം. സമ്പന്നമായ കത്തോലിക്കാ പാരമ്പര്യമുള്ള വ്യക്തിത്വമായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാന്റേത്. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയാല്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒരു പ്രോത്സാഹനം കൂടിയാകും അത്’, ബെര്‍മിംങ്ഹാം ആര്‍ച്ച്ബിഷപ്പ് ബെര്‍ണാര്‍ഡ് ലോങ്‌ലി പറഞ്ഞു. കരുണയുടെ ഈ വര്‍ത്തില്‍ കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login