കര്‍ദ്ദിനാള്‍ പെല്ലിനെ പ്രശംസിച്ച് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദി

കര്‍ദ്ദിനാള്‍ പെല്ലിനെ പ്രശംസിച്ച് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദി

വത്തിക്കാന്‍: വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആസ്‌ട്രേലിയയിലെ ചൈല്‍ഡ് അബ്യൂസ് കമ്മീഷനു മുന്നില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ നടത്തിയ വെളിപ്പെടുത്തലുകളെ പ്രശംസിച്ച് വത്തിക്കാന്‍ മാധ്യമകാര്യവക്താവ് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദി രംഗത്തെത്തി. കഴിഞ്ഞ കാലങ്ങളില്‍ സഭാംഗങ്ങള്‍ നടത്തിയ അനീതിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അദ്ദേഹത്തിന്റെ സാക്ഷിമൊഴിയിലൂടെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

വൈദികര്‍ നടത്തിയ ലൈംഗികാതിക്രമണ കേസുകളില്‍ പ്രതികളായവരെ ശിക്ഷിക്കാന്‍ തനിക്ക് ഇനിയും വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും താന്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് കര്‍ദ്ദിനാള്‍ പെല്‍ കമ്മീഷനു മുന്‍പാകെ തുറന്നു പറഞ്ഞിരുന്നു. രാജി വെയ്ക്കാനും അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

വത്തിക്കാന്റെ സാമ്പത്തിക വിഭാഗം പരിഷ്‌കരിക്കുകയോ ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുകയോ ചെയ്താലല്ലാതെ കര്‍ദ്ദിനാള്‍ പെല്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദി ചൂണ്ടിക്കാട്ടി. രാജി വെയ്ക്കുമോ എന്ന ആസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടാലല്ലാതെ അതുണ്ടാവില്ലെന്ന് കര്‍ദ്ദിനാള്‍ പെല്‍ മുന്‍പ് പ്രതികരിച്ചിരുന്നു.

You must be logged in to post a comment Login