കര്‍ദ്ദിനാള്‍ ബിഫി: ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമ

കര്‍ദ്ദിനാള്‍ ബിഫി: ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമ

croppedimage701426-giacomo-biffi1അപാരമായ നര്‍മ്മബോധം, യാഥാര്‍ത്ഥ്യബോധം, സാംസ്‌കാരികാവബോധം, ദൈവശാസ്ത്ര പാണ്ഡിത്യം, ഇവയെല്ലാം കൂടിച്ചേര്‍ന്ന വ്യക്തിത്വമായിരുന്നു ഇറ്റലിയില്‍ കഴിഞ്ഞ ദിവസം നിര്യാതനായ കര്‍ദ്ദിനാള്‍ ബിഫിയുടേത്. ഇക്കഴിഞ്ഞ ജൂലൈ 11 ന് 87-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം. 2003 ല്‍ ഔദ്യോഗികപദവിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതത്തിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹം രോഗിയാണെന്നറിഞ്ഞപ്പോള്‍ തന്നെ ഫ്രാന്‍സിസ് പാപ്പ തന്റെ പ്രാര്‍ത്ഥനാസഹായം ഉറപ്പു നല്‍കിക്കൊണ്ടുള്ള കത്ത് കര്‍ദ്ദിനാള്‍ ബിഫിക്ക് അയച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ കര്‍ദ്ദിനാള്‍ കാര്‍ലോ കഫാരയാണ് മരണാനന്തര കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

1928 ജൂണ്‍ 13 ന് മിലനിലാണ് കര്‍ദ്ദിനാള്‍ ബിഫിയുടെ ജനനം. 22-ാം വയസ്സില്‍ വൈദികനായി. 1975 ല്‍ മിലനിലെ ബിഷപ്പാകുകയും 1984ല്‍ ബൊലോഗനയിലെ ആര്‍ച്ച് ബിഷപ്പായി സ്ഥാനക്കയറ്റം നേടുകയും ചെ്തു. 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാളായി അവരോധിക്കുന്നത്.

2005 ല്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ താന്‍ കര്‍ദ്ദിനാള്‍ ബിഫിക്കാണ് വോട്ടു ചെയ്തതെന്ന് അന്ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ബനഡിക്ട് 16- ാമന്‍ പാപ്പ പിന്നീടു പറഞ്ഞിരുന്നു. സഭയില്‍ കര്‍ദ്ദിനാള്‍ ബിഫിക്കുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണിത്. അദ്ദേഹത്തിന്റെ മരണത്തില്‍ ഇറ്റലിയിലെ വിശ്വാസികള്‍ ദു:ഖത്തിലാണ്.

You must be logged in to post a comment Login