കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് ഇറാഖ് അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കും

കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് ഇറാഖ്   അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കും

cardinal-vincent-nicholsവത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ ഫെര്‍ണാഡോ ഫിലോനിയുടെ ഇറാഖ് സന്ദര്‍ശനത്തിനു പിന്നാലെ മറ്റൊരു കര്‍ദ്ദിനാള്‍ കൂടി ഇറാഖിലേക്ക്. വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പായ ഇഗ്ലീഷ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് ഇറാഖിലെ ഇര്‍ബിനില്‍ ഏപ്രില്‍11-ാം തീയ്യതി മുതല്‍ 13-ാം തീയ്യതി വരെ ചിലവഴിക്കും.

‘ഐ. എസ്. ഭീകരരുടെ ആക്രമണത്തില്‍ വീടും നാടും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയുന്ന ആയിരക്കണക്കിന് ക്രിസ്ത്യാനികളോട് ഐക്യദാര്‍ഡ്യം അറിയിക്കുകയാണ് സന്ദര്‍ശക ലക്ഷ്യമെന്ന് ആംഗലേയ സഭാ അധികൃതര്‍ അറിയിച്ചു.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ജനതകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും ക്യാമ്പുകളില്‍ എത്തിപ്പെടുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിലാപത്തോടെ ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ത്ഥനയിലെ പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.
ക്യാമ്പിലെ ജനങ്ങളുടെ അവസ്ഥ എല്ലാവരും മനസ്സിലാക്കി മനുഷ്യത്തത്തോടെ അവര്‍ക്ക് സഹായം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു..

One Response to "കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് ഇറാഖ് അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കും"

  1. MathNat   May 23, 2015 at 10:42 pm

    If your physician suspects that you have prostatitis or one of the other prostate problems he may refer you to an urologist a doctor who specializes in diseases of the urinary tract and male reproductive system to confirm the diagnosis. healthy man viagra hydrocortisone..Pneumothorax atelectasis pneumomediastinum Note All patients should have intermittent shortacting inhaled agonists as needed plus longterm control medications based on the severity of their asthma.

You must be logged in to post a comment Login