കര്‍ഷകദിനമാചരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ്

കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണം നടത്തും. നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മാമ്പുഴക്കരി കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ കര്‍ഷകകദിനാചരണം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ്ജ് ജോസഫ് വാതപ്പള്ളി അദ്ധ്യക്ഷത വഹിക്കും. എകെസിസി ചങ്ങനാശ്ശേരി അതിരൂപതാ ഡയറക്ടര്‍ ഫാദര്‍ സോണി കാരുവേലിയാണ് മുഖ്യപ്രഭാഷകന്‍. സമ്മേളനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കും.

You must be logged in to post a comment Login