കര്‍ഷകരെ വിഡ്ഢികളാക്കാന്‍ അനുവദിക്കില്ല: ഇന്‍ഫാം

കര്‍ഷകരെ വിഡ്ഢികളാക്കാന്‍ അനുവദിക്കില്ല: ഇന്‍ഫാം

കോട്ടയം: തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രം കര്‍ഷകരെ വിഡ്ഢികളാക്കമെന്നു വിചാരിക്കേണ്ടെന്നും ഇവരെ വിലപറഞ്ഞ് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യന്‍. മാര്‍ച്ച് 31 വരെ റബ്ബര്‍ ഇറക്കുമതി നിരോധിച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ വിശ്വസനീയമല്ലെന്നും ഈ ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് അത് കൂടുതല്‍ ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

You must be logged in to post a comment Login