കര്‍ഷകര്‍ സംഘടിത ശക്തിയാകണം: മാര്‍ മുരിക്കന്‍

പാലാ: വോട്ട് ഏറ്റവും വലിയ ആയുധമാക്കി സംഘടിത ശക്തിയായി മുന്നേറണമെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍. പാലായില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വതത്തില്‍ നടത്തിയ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരെ ഭിന്നിപ്പിച്ച് അവരെ മുതലെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍തത്തണം. കര്‍ഷകരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വേണ്ടവിധം പരിഗണിക്കുന്നില്ല. കാര്‍ഷിക മേഖലയെ അവഗണിക്കുന്ന രാജ്യം തകര്‍ച്ചയിലേക്കേ നീങ്ങുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login