കര്‍ഷക ആത്മഹത്യക്കെതിരെ കുറ്റപത്രം നല്‍കും: ഇന്‍ഫാം

കോട്ടയം: വയനാട്ടിലെ കക്കാടന്‍പൊയ്യില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ കുറ്റപത്രം നല്‍കുമെന്ന് ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നാരോപിച്ച് ജണ്ടയിട്ടു തിരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനം നൊന്താണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

സര്‍ക്കാരിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും കര്‍ഷക ദ്രോഹ നടപടികള്‍ക്ക് ഇരയായാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആരോപിച്ചു. കര്‍ഷകരുടെ പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login