കറാച്ചിയിലെ ക്രൈസ്തവകുടുംബങ്ങള്‍ ഭീഷണിയില്‍

കറാച്ചിയിലെ ക്രൈസ്തവകുടുംബങ്ങള്‍ ഭീഷണിയില്‍

karachiകറാച്ചി: മൂന്നുറ് ക്രൈസ്തവകുടുംബങ്ങള്‍ മതമൗലികവാദികളുടെ ഭീഷണികള്‍ക്ക് മുമ്പില്‍ ഭയവിഹ്വലരായി കഴിയുകയാണ് ഇവിടെ. പള്ളിവക സ്വത്തുക്കള്‍ വിട്ടുപേക്ഷിച്ചുപോകണമെന്നും തിരികെ വരരുതെന്നുമാണ് ഭീഷണി.

നിരവധി താക്കീതുകള്‍ തങ്ങള്‍ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. പള്ളിവക സ്വത്തുക്കള്‍ ലക്ഷ്യമാക്കിയുള്ള ഈ ഭീഷണിക്ക് മുമ്പും നിരവധി തവണ ഭീഷണികള്‍ ഇവര്‍ക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്. ആരാധനക്രമങ്ങള്‍ക്കിടയില്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കരുത്, ക്വയറില്‍ പെണ്‍കുട്ടികള്‍ പാടരുത് എന്നിവ അവയില്‍ ചിലതു മാത്രമായിരുന്നു. പോലീസില്‍ ഇവര്‍ ഭീഷണിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ ഞങ്ങള്‍ പോലീസിലും അധികാരസ്ഥാപനങ്ങളിലും വിശ്വസിക്കുന്നു. കറാച്ചി അതിരൂപതയുടെ യൂത്ത് കമ്മിറ്റി ഡയറക്ടര്‍ ഫാ. മാരിയോ റോഡ്രിഗ്‌സ് പറഞ്ഞു.

പാക്കിസ്ഥാനില്‍ ക്രൈസ്തവരെ കുടുക്കാന്‍ വളരെ നിസ്സാരമായി ഉപയോഗിക്കുന്ന നിയമമാണ് ദൈവദൂഷണക്കുറ്റം. വ്യക്തിവിരോധം തീര്‍ക്കാന്‍ പോലും ഈ നിയമം ദുരുപയോഗിക്കപ്പെടുന്നുണ്ട്. മുട്ടാന്‍ ജയിലില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്ന അസിയാബിയുടെ കേസ് ഒരുദാഹരണം മാത്രം..

You must be logged in to post a comment Login