കറാച്ചിയില്‍ വിശ്വാസസ്തംഭമായി കൂറ്റന്‍ കുരിശ് ഉയരുന്നു

കറാച്ചിയില്‍ വിശ്വാസസ്തംഭമായി കൂറ്റന്‍ കുരിശ് ഉയരുന്നു

crossപാക്കിസ്ഥാനിലെ കറാച്ചിയില്‍ ക്രിസ്ത്യാനികളുടെ അവസ്ഥ ഒട്ടും സുരക്ഷിതമല്ല. ഓരോ നിമിഷവും മതതീവ്രവാദികളില്‍ നിന്നും ജീവന് ഭീഷണി നേരിട്ടു കൊണ്ടാണ് അവരുടെ ജീവിതം. ഈ വെല്ലുവിളികള്‍ക്കിടയില്‍ ഒന്നിനും തളര്‍ത്താനാവാത്ത വിശ്വാസം പോലെ ഒരു കൂറ്റന്‍ കുരിശ് ഉയരുകയാണ്. കറാച്ചിയില്‍ ഉയരുന്ന 42 ലേറെ മീറ്റര്‍ ഉയരമുള്ള ഈ കുരിശ് പാക്കിസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ കുരിശാണ്.

കറാച്ചിയിലെ ഏറ്റവും വലിയ സെമിത്തേരിയായ ഗോര ഖാബ്രിസ്ഥാന്റെ കവാടത്തില്‍ കോണ്‍ക്രിറ്റിലും സ്റ്റീലിലുമാണ് ഈ കുരിശ് നിര്‍മിച്ചിരിക്കുന്നത.് ക്രിസ്തീയ വ്യാപാരിയായ ഹെന്റി പെര്‍വേസാണ് ഈ കുരിശ് സമ്മാനിച്ചിരിക്കുന്നതും അതിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതും. വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങള്‍ നിരന്തരം അരങ്ങേറുന്ന ഈ നഗരത്തില്‍ ഇത്തരമൊരു കുരിശ് ഉയരുന്നത് ഏറെ മാധ്യമശ്രദ്ധ കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചു പറ്റിയിരുന്നു.

‘ഈ കുരിശു കാണാന്‍ നാനാഭാഗത്ത് നിന്നും ക്രിസ്ത്യാനികള്‍ എത്തുന്നുണ്ട്. അതില്‍ അവര്‍ക്ക് ആഹ്ലാദിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു.’ നിര്‍മാണത്തില്‍ പങ്കു ചേരുന്ന ഒരു മുസ്ലിം നിര്‍മാണപ്രവര്‍ത്തകനായ മുഹമ്മദ് അലി പറഞ്ഞു.

‘സുരക്ഷാ കാരണങ്ങളാല്‍ രാജ്യം വിടുന്ന അനേകര്‍ക്ക് ഈ കുരിശ് പ്രത്യാശ പകരുന്നു.’ കറാച്ചി സ്വദേശിയായ ജോസഫ് മസീഹ് പറഞ്ഞു..

You must be logged in to post a comment Login