‘കറുത്ത കുര്‍ബാന’യ്‌ക്കെതിരെ പ്രാര്‍ത്ഥന റാലിയുമായി കത്തോലിക്കര്‍

‘കറുത്ത കുര്‍ബാന’യ്‌ക്കെതിരെ പ്രാര്‍ത്ഥന റാലിയുമായി കത്തോലിക്കര്‍

ഒക്ക്‌ലഹോമ: ഒക്കലാഹോമിലെ “കറുത്ത കുര്‍ബാന”യ്‌ക്കെതിരെ ആയിരക്കണക്കിന് കത്തോലിക്കര്‍ പ്രാര്‍ത്ഥന റാലി നടത്തി. സാത്താനാരാധന നടത്തിയ തിയേറ്റര്‍ സ്ഥിതി ചെയ്യുന്ന നഗരത്തിലെ പ്രമുഖ കെട്ടിടത്തിന്റെ മുന്‍വശത്തുള്ള പുല്‍മേട്ടില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ നൂറുകണക്കിന് കത്തോലിക്കര്‍ പങ്കെടുത്തു.

മാതാവിന്റെ രൂപം അശുദ്ധമാക്കിയ ‘കറുത്ത കുര്‍ബാന’ നയിച്ചത് അദാം ഡാനിയേല്‍സെന്ന സാത്താനാരാധകനാണ്. ഇത്തവണ ‘കറുത്ത കുര്‍ബാന’ നടത്തിയത് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനെ കളിയാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ്.

സമാധാനത്തിലും പ്രാര്‍ത്ഥനയിലുമൊരുമിച്ച സഹോദരീ സഹോദരങ്ങളാണ് നാം. നമ്മുടെ ഒത്തുചേരലിലൂടെ ദുഷ്ടശക്തികളെ എതിര്‍ക്കുകയാണ് നാം ചെയ്യുന്നതെന്ന്
വില്യം നൊവാക്ക് പറഞ്ഞു. ആര്‍ച്ച്ബിഷപ്പ് പോള്‍ കൊവാക്ക്‌ലിയെ പ്രിതിനിധാനം ചെയതാണ് റെവറന്റ് വില്യം നൊവാക്ക് പ്രാര്‍ത്ഥനാ റാലിയില്‍ സംബന്ധിച്ചത്.

പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുത്തവര്‍ പഴയ സെന്റ് ജോസഫ് കത്തീഡ്രലിനു മുമ്പില്‍ കൊന്ത ചൊല്ലി ഗാനമാലപിച്ചാണ് പിരിഞ്ഞത്.

You must be logged in to post a comment Login