കലാപത്തിന് പ്രാര്‍ത്ഥനയിലൂടെ അവസാനം കാണാന്‍ സിറിയന്‍ കുട്ടികള്‍

കലാപത്തിന് പ്രാര്‍ത്ഥനയിലൂടെ അവസാനം കാണാന്‍ സിറിയന്‍ കുട്ടികള്‍

അലീപ്പോ: സിറിയയിലെ അലീപ്പോയിലുള്ള ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ ഒന്നുചേര്‍ന്ന് അവരുടെ നഗരത്തിലും രാജ്യത്തും നടക്കുന്ന പീഡനവും കൊടിയ നാശവും ഇല്ലാതാക്കുന്നതിന് ഒക്ടോബര്‍ 6ാം തീയ്യതി പ്രത്യേക പ്രാര്‍ത്ഥന നടത്തും.

പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം അവരുടെ ഒപ്പുകളും, വിരലടയാളങ്ങളും ശേഖരിച്ച് രാജ്യത്ത് നടക്കുന്ന പീഡനങ്ങള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ലോകനേതാക്കള്‍ക്ക് നല്‍കുന്ന അപ്പീലില്‍ ഉള്‍പ്പെടുത്തും. അലീപ്പോയിലെ അര്‍മേനിയന്‍ കാത്തലിക് ആര്‍ക്കിയെപാര്‍ക്കി തലവനായ ആര്‍ച്ച്ബിഷപ്പ് ബ്യൂട്രോസ് മറയാട്രി ഒരു മിഷന്‍ സംഘടനയുടെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

എല്ലാറ്റിനുമുപരിയായി അവര്‍ തങ്ങളുടെ സഹപാഠികള്‍ക്കായി പ്രാര്‍ത്ഥിക്കും. പാപ്പയുടെ മിഷന്‍ സൊസൈറ്റിയായ ഏജന്‍സിയ ഫീഡ്‌സിനോട് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. മുതിര്‍ന്നവരുടെ പ്രാര്‍ത്ഥനയെക്കാള്‍ കുട്ടികളുടെ പ്രാര്‍ത്ഥനയ്ക്ക് ഏറെ ശക്തിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 2011ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധം ഇതിനോടകം 280,000ന്റെയും 470,000ന്റെയും ഇടയിലുള്ള ആളുകളുടെ ജീവന്‍ എടുത്തതായി കണക്കാക്കുന്നു. കൂടാതെ 4.8മില്യന്‍ ആളുകള്‍ ജനങ്ങള്‍ ഇന്ന് അഭയാര്‍ത്ഥികളാണ്. ഇതില്‍ പകുതിയും കുട്ടികളാണ്.

അലീപ്പോയില്‍ ഇപ്പോഴും തുടരുന്ന കാലപവും ഭീകരതയും അന്താരാഷ്ടട്ര കമ്യൂണിറ്റിയുടെ തോല്‍വിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ കഴിഞ്ഞയാഴ്ച പറഞ്ഞു.

You must be logged in to post a comment Login