കലാപപ്രസംഗം നടത്തുന്ന രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ബിഷപ്പ്

കലാപപ്രസംഗം നടത്തുന്ന രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ബിഷപ്പ്

പ്രസംഗത്തില്‍ കലാപത്തിന്റെയും യുദ്ധത്തിന്റെയും ഭാഷ ഉപയോഗിക്കുന്ന ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ആഭ്യന്തരയുദ്ധം ഉയര്‍ത്തി വിട്ടേക്കാമെന്ന് ബിഷപ്പ് ആബെല്‍ ഗബുസ മുന്നറിയിപ്പ് നല്‍കി.

‘സാമ്പത്തിക സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ ഞങ്ങളെ വളരെ സങ്കടപ്പെടുത്തുന്നുണ്ട്. മറ്റുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളുടെ ദുരന്തഫലങ്ങള്‍ കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍. അനേകര്‍ കൊല്ലപ്പെട്ടു, അഭയാര്‍ത്ഥികളായി. സാമ്പത്തിക മേഖലയില്‍ അപരിഹാര്യമായ നാശമുണ്ടായി നമ്മുടെ രാജ്യത്ത് ഈ സ്ഥിതിവിശേഷം സംജാതമാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ ബിഷപ്പ് സബൂസ പറഞ്ഞു.

‘ഞങ്ങളുടെ ക്ഷമ കെട്ടു കൊണ്ടിരിക്കുകയാണ്. തോക്കുപയോഗിച്ച് ഈ സര്‍ക്കാര്‍ ഞങ്ങള്‍ തൂത്തെറിയും’ എന്നാണ് കഴിഞ്ഞ ദിവസം സ്വതന്ത്രസമര നേതാവ് ജൂലിയസ് മലേമ പ്രസംഗിച്ചത്.

 

ഫ്രേസര്‍

You must be logged in to post a comment Login