കലാപഭൂമിയില്‍ സമാധാനസന്ദേശവുമായി ഫാത്തിമ മാതാവ് എത്തുന്നു

കലാപഭൂമിയില്‍ സമാധാനസന്ദേശവുമായി ഫാത്തിമ മാതാവ് എത്തുന്നു

lady-fatimaസിറിയ: കലാപഭൂമിയായ ഡമാസ്‌ക്കസിലേക്ക് സമാധാനസന്ദേശവുമായി ഫാത്തിമമാതാവിന്റെ രൂപമെത്തുന്നു. സെപ്തംബറിലായിരിക്കും രൂപമെത്തുകയെന്ന് തീര്‍ത്ഥാടകകേന്ദ്രത്തിന്റെ റെക്ടര്‍ ഫാ. കാര്‍ലോസ് അറിയിച്ചു. അന്ത്യോഖ്യാ പാത്രിയാര്‍ക്ക ഗ്രിഗറി ലാഹാം മൂന്നാമന്റെ പ്രത്യേക അഭ്യര്‍ത്ഥനയെ മാനിച്ചാണ് രൂപമെത്തുന്നത്. സമാധാനത്തിന്റെ സന്ദേശവാഹകയായ ഫാത്തിമമാതാവിന്റെ സന്ദര്‍ശനത്തോടെ സിറിയയ്ക്ക് സമാധാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

You must be logged in to post a comment Login