കല്‍ക്കത്തയില്‍ ക്രിസ്തുമസ് ഫെസ്റ്റിവല്‍ ഡിസംബര്‍ 16 ന് ആരംഭിക്കും

കല്‍ക്കത്ത: ഈ വര്‍ഷത്തെ കല്‍ക്കത്ത ക്രിസ്തുമസ് ഫെസ്റ്റിവല്‍(കെസിഎല്‍) ഡിസംബര്‍ 16 ന് ആരംഭിക്കും. ഫെസ്റ്റിവലിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 20 ന് പാര്‍ക്ക് സ്ട്രീറ്റില്‍ രണ്ടു മണിക്കൂര്‍ നീളുന്ന ക്രിസ്തുമസ് പരേഡും നടക്കും. കരോള്‍ ഗാനങ്ങളും കീര്‍ത്തനങ്ങളും ആലപിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പരേഡില്‍ പങ്കുചേരും. ക്രിസ്തുമസ് സ്‌പെഷ്യല്‍ ഭക്ഷ്യമേളയുമുണ്ടാകും.

You must be logged in to post a comment Login