കല്‍ദായ സഭയുടെ സിനഡ് ഈ മാസം അവസാനം

കല്‍ദായ സഭയുടെ സിനഡ് ഈ മാസം അവസാനം

l_SakoPatriarcaCaldeo010213ITബാഗ്ദാദ്: കല്‍ദായ സഭയുടെ സിനഡ് ഈ മാസം അവസാനം റോമില്‍ നടക്കും. 24 മുതല്‍ 29 വരെ തീയതികളിലാണ് സിനഡ്. കഴിഞ്ഞ സിനഡ് അങ്കാരയിലായിരുന്നു നടന്നത്. ഐഎസ് ഭീകരത മൂലം ക്രൈസ്തവര്‍ കുടിയൊഴിഞ്ഞ എര്‍ബിലിന് സമീപമാണ് ഇത്. എന്നാല്‍ ഇത്തവണ യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മെത്രാന്മാര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യത്തിന് വേണ്ടിയാണ് റോം തിരഞ്ഞെടുത്തത്. പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ ഇതിനകം തന്നെ റോമില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അദ്ദേഹം വത്തിക്കാനില്‍ നടക്കുന്ന കുടുംബങ്ങളുടെ അസാധാരണസിനഡില്‍ പങ്കെടുക്കുന്നുണ്ട്.

You must be logged in to post a comment Login