‘കള്ള’ ക്കന്യാസ്ത്രിക്ക് ജര്‍മ്മന്‍ മനുഷ്യാവകാശ അവാര്‍ഡ്

‘കള്ള’ ക്കന്യാസ്ത്രിക്ക് ജര്‍മ്മന്‍ മനുഷ്യാവകാശ അവാര്‍ഡ്

nunദാവോ സിറ്റി: കളളക്കന്യാസ്ത്രീ എന്ന് ഫിലിപ്പൈന്‍ മിലിട്ടറി ലേബല്‍ ചാര്‍ത്തിയ ബെനഡിക്ടന്‍ കന്യാസ്ത്രീ സിസ്റ്റര്‍ സ്റ്റെല്ലാ മാറ്റുറ്റിനായ്ക്ക് ജര്‍മ്മന്‍ മനുഷ്യാവകാശ അവാര്‍ഡ്. കര്‍ഷകര്‍, ദരിദ്രര്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന സിസ്റ്റര്‍ ക്ക് മിന്‍ഡാനോയിലെ ഖനി മുതലാളിമാരില്‍ നിന്ന് നിരവധി തവണ ഭീഷണിയും അക്രമവും അറസ്റ്റും ഭീഷണിയും നേരിടേണ്ടിവന്നിട്ടുണ്ട്.

നാല്പത്തിയേഴുവയസുകാരിയായ സിസ്റ്റര്‍ ദരിദ്രകുടുംബാംഗമാണ്. അതുകൊണ്ടുതന്നെ പാവങ്ങളുടെ വേദനയും നിസ്സഹായതയും മറ്റാരെക്കാളും നന്നായി അറിയുകയും ചെയ്യാം. എന്റെ ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കുവേണ്ടിയാണ് സിസ്റ്റര്‍ പറയുന്നു. സ്വാതന്ത്ര്യം, സമത്വം, നരഹത്യയ്‌ക്കെതിരെയുളള പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് 1995 മുതല്‍ നല്കിവരുന്നതാണ് ജര്‍മ്മന്‍ മനുഷ്യാവകാശ അവാര്‍ഡായ വെയ്മര്‍ അവാര്‍ഡ്.

You must be logged in to post a comment Login