കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎസ് അഭയം നല്‍കിയത് 10,000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎസ് അഭയം നല്‍കിയത് 10,000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്

വാഷിംങ്ടണ്‍ സി.സി.: 2016 സാമ്പത്തികവര്‍ഷത്തില്‍ 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ യുഎസ് സ്വീകരിച്ചതായി ഒബാമ ഭരണകൂടം അറിയിച്ചു. ഇതിനെ രാജ്യത്തെ മതസ്വാതന്ത്ര്യ വക്താക്കള്‍ ശരിവച്ചു.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ യുഎസ് കമ്മീഷണന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രശംസിച്ചു. ആസാദ് ഭരണകൂടത്തിന്റെയും അവരുടെ എതിരാളികളായ ഐഎസ് അടക്കമുള്ളവരുടെ പീഡനങ്ങളില്‍ നിന്നും ദുരിതമനുഭവിക്കുന്ന സിറിയന്‍ വംശജര്‍ക്ക് ആശ്വാസപ്രദമായ കാര്യമാണ് യുഎസ് ചെയ്തതെന്ന് കമ്മീഷണ്‍ പറഞ്ഞു.

സിറിയയില്‍ കലാപം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് 2016 സാമ്പത്തിക വര്‍ഷത്തില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലുള്ള എണ്ണം 10,000മാക്കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചത് കഴിഞ്ഞവര്‍ഷമാണ്. ഈ വര്‍ഷം നേരത്തെ പ്രഖ്യാപിച്ചതു പോലെ 10,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിഞ്ഞെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

You must be logged in to post a comment Login