കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ചൈനയില്‍ ആദ്യ കത്തോലിക്കാ ബിഷപ്പ് നിയമിതനായി

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ചൈനയില്‍ ആദ്യ കത്തോലിക്കാ ബിഷപ്പ് നിയമിതനായി

Vector silhouette of a chinese pavilionകഴിഞ്ഞ 3 വര്‍ഷത്തിനിടെ ചൈനയില്‍ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായി മാര്‍ ജോസഫ് സാങ് യിന്‍ലിന്‍ നിയമിതനായി. ചൈനയിലെ അന്യാങ് രൂപതയുടെ ബിഷപ്പായാണ് 44 കാരനായ അദ്ദേഹത്തെ നിയമിച്ചത്. ചടങ്ങിനോടനുബന്ധിച്ച് നൂറോളം കാര്‍മ്മികരുടെ നേതൃത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വൈദികരും സന്യസ്തരുമടക്കം 1,400 ഓളം ആളുകള്‍ പങ്കെടുത്തു. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് ചടങ്ങ് നടന്നത്.

അന്യാങ് രൂപതയിലെ അജഗണങ്ങളെ നയിക്കാന്‍ തന്നെ തിരഞ്ഞെടുത്തതിന് ബിഷപ്പ് സാങ് യിന്‍ലിന്‍ ദൈവത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു. ബിഷപ്പിനെ തിരഞ്ഞെടുക്കാനായി നടത്തിയ വോട്ടെടുപ്പില്‍ എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
1971-ല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പരമ്പരാഗത കത്തോലിക്കാ കുടുംബത്തിലാണ് ബിഷപ്പ് ജോസഫ് സാങ് യിന്‍ലിന്‍ ജനിക്കുന്നത്. ബെയ്ജിങ്ങിലെ നാഷണല്‍ സെമിനാരിയില്‍ നിന്നാണ് അദ്ദേഹം വൈദികപഠനം പൂര്‍ത്തിയാക്കിയത്. 1996ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 40,000 അംഗങ്ങളാണ് അന്യാങ് രൂപതയ്ക്കു കീഴിലുള്ളത്.

You must be logged in to post a comment Login