കഴിയുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തുവിനെന്ന് ഫ്രാന്‍സിസ് പാപ്പ

കഴിയുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തുവിനെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കഴിയുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യസന്ദര്‍ശനം നടത്തണമെന്ന് ഇറ്റലിയിലെ ജനീവയില്‍ നടക്കുവാന്‍ പോകുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് മുന്നോടിയായി അയച്ച വീഡിയോ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.

ഏറ്റവും പരിശുദ്ധമായ ദിവ്യകാരുണ്യത്തെ എപ്പോഴും ആദരിക്കണമെന്ന് ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായ കര്‍ദ്ദിനാള്‍ ആഗ്നെല്ലോ ഭഗ്നാസ്‌കോയെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് പാപ്പ അയച്ച വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സ്‌നേഹം ഐക്യം, അനുകമ്പ, എന്നിവയുടെ കൂദാശയും ചിഹ്നവുമായി ദിവ്യകാരുണ്യത്തെ പാപ്പ സന്ദേശത്തില്‍ ഉപമിച്ചു.

ജീവിതത്തിലെ പ്രതിസന്ധികളുടെ മദ്ധ്യത്തില്‍ നമ്മുടെ ദേവാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ദൈവകരുണയുടെ ഏറ്റവും വലിയ അടയാളമായ ദിവ്യകാരുണ്യത്തെ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You must be logged in to post a comment Login