കശ്മീരിനായി പ്രാര്‍ത്ഥിക്കാന്‍ കുട്ടികള്‍ ഒത്തുകൂടി

കശ്മീരിനായി പ്രാര്‍ത്ഥിക്കാന്‍ കുട്ടികള്‍ ഒത്തുകൂടി

ശ്രീനഗറിലെ കത്തോലിക്കാ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കശ്മീരിനായി പ്രാര്‍ത്ഥിക്കാന്‍ ഒരുമിച്ചു കൂടി. അന്താരാഷ്ര ശാന്തിദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക പ്രാര്‍ത്ഥനാ സമ്മേളനം നടന്നത്. കലുഷിതമായിരിക്കുന്ന കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 81 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

‘സാധാരണ ജീവിതം പുനര്‍സ്ഥാപിക്കപ്പെടുന്നതിനും സമാധാനം സംസ്ഥാപിതമാകുന്നതിനു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു’ ശ്രീനഗര്‍ ഹോളി ഫാമിലി പള്ളി വികാരി ഫാ. മാത്യു അറിയിച്ചു. ജമ്മു-കശ്മീര്‍ രൂപതയും കാരിക്കാസ് ഇന്ത്യുയം കശ്മീരിലെ കത്തോലിക്ക് സ്‌കൂളുകളും സംയുക്തമായി നടത്തിയ പ്രാര്‍ത്ഥനയില്‍ വിദ്യാര്‍ത്ഥികളോടൊപ്പം മറ്റുള്ളവരും പങ്കു ചേര്‍ന്നു.

കശ്മീരിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനയ്ക്കായി ശ്രീനഗറില്‍ എത്തിയിരുന്നു. തദവസരത്തില്‍ മൈത്രി അഭിയാന്‍ എന്ന പേരില്‍ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു. 30-40 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ക്ലബുകള്‍ രൂപവല്ക്കരിച്ച് സമാധാനം വളര്‍ത്താന്‍ പരിശ്രമിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്ന് രൂപത വക്താവ് ഫാ. ഷൈജു ചാക്കോ അറിയിച്ചു.

You must be logged in to post a comment Login