കശ്മീരിലെ അര്‍ദ്ധവിധവകളുടെ ദുരിതത്തിലേക്ക് ഈശോസഭാവൈദകന്‍ ലോകശ്രദ്ധ ക്ഷണിക്കുന്നു

കശ്മീരിലെ അര്‍ദ്ധവിധവകളുടെ ദുരിതത്തിലേക്ക് ഈശോസഭാവൈദകന്‍ ലോകശ്രദ്ധ ക്ഷണിക്കുന്നു

kashmrകശ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ നിരവധി സ്ത്രീകളെ അര്‍ദ്ധവിധവകളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി ഭര്‍ത്താക്കന്‍മാര്‍ എവിടെയാണെന്നുപോലും അറിയാതെ ജീവിക്കുന്ന സ്ത്രീകളെയാണ് അര്‍ദ്ധവിധവകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

അര്‍ദ്ധവിധവകളില്‍ 93% ആളുകളും തങ്ങളുടെ കുട്ടികളെ വളര്‍ത്താന്‍ കഠിനപ്രയത്‌നം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിലെ 150 അര്‍ദ്ധവിധവകളിലാണ് പഠനങ്ങള്‍ നടത്തിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഈ സ്ത്രീകള്‍ കടുത്ത വേദനയിലാണ് കഴിയുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ല. നിരക്ഷരതയാണ് മറ്റൊരു പ്രശ്‌നം.

69% ആളുകളുടേയും മാസവരുമാനം നാലായിരം രൂപയില്‍ താഴെയാണ്. വീടുകളില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ല. 62% ആളുകളും ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഈശോസഭാ വൈദികനായ ഫാദര്‍ പോള്‍ ഡിസൂസ കശ്മീരിലെ അമാന്‍ ട്രസ്റ്റുമായി ചേര്‍ന്നുനടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്..

You must be logged in to post a comment Login