കഷ്ടപ്പാടുകളില്‍ ദൈവമുഖം കാണുക

കഷ്ടപ്പാടുകളില്‍ ദൈവമുഖം കാണുക

ഭരണങ്ങാനം: കഷ്ടപ്പാടുകളില്‍ ദൈവമുഖം കാണണമെന്നും അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധി കഷ്ടപ്പാടുകളില്‍ ദൈവമുഖം കണ്ടതായിരുന്നുവെന്നും ഛാന്ദാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ എഫ്രേം നരികുളം. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് അല്‍ഫോന്‍സാ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സഹനവും സ്‌നേഹവും വഴിയാണ് അല്‍ഫോന്‍സാമ്മ ആ പദവിയിലെത്തിയത്. മറ്റുള്ളവര്‍ക്ക് ആനന്ദവും സ്‌നേഹവും പകര്‍ന്നുനല്കണമെന്ന ദൈവത്തിന്റെ പദ്ധതി ഓരോ മനുഷ്യനിലൂടെയും യാഥാര്‍ത്ഥ്യമാകണമെന്ന് അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login