കസാക്കിസ്ഥാനിലെ രഹസ്യ സുവിശേഷപ്രഘോഷകന്‍ വാഴ്ത്തപ്പെട്ടവനായി

കസാക്കിസ്ഥാനിലെ രഹസ്യ സുവിശേഷപ്രഘോഷകന്‍ വാഴ്ത്തപ്പെട്ടവനായി

കസാക്കിസ്ഥാന്‍: കസാക്കിസ്ഥാന്‍ കേന്ദ്രമാക്കി രഹസ്യമായി സുവിശേഷപ്രഘോഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന  ലദിസ്ലാവ് ബുക്വിഞ്ഞിസ്‌ക്കിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ കരഗണ്ടായില്‍ വച്ച് കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.

റഷ്യന്‍ ആധിപത്യകാലത്ത് യുക്രൈയിനില്‍ നിന്ന് പോളണ്ടിലേക്ക് കുടിയേറിയ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇടവകവൈദികനായിട്ടായിരുന്നു അദ്ദേഹത്തിന്റെ സേവനങ്ങളേറെയും. രണ്ടാം ലോകമഹായുദ്ധവേളയിലുള്ള അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളെ പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. നിരവധി തവണ തടങ്കല്‍വാസം അനുഭവിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടോളം ലദിസ്ലാവ് സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് മുഴുവന്‍ രഹസ്യമായിട്ടായിരുന്നു. 1974 ഡിസംബര്‍ 3 ന് ആയിരുന്നു മരണം.

You must be logged in to post a comment Login